കേന്ദ്ര വൈദ്യുതി
മന്ത്രാലയത്തിന്റെയും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെയും
ആഭിമുഖ്യത്തില്‍ ഊര്‍ജ്ജസംരക്ഷണബോധവല്‍ക്കരണത്തിനായി രാജ്യവ്യാപകമായി
കുട്ടികള്‍ക്ക് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നാല്, അഞ്ച്, ആറ്
ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാറ്റഗറി എ യിലും ഏഴ്, എട്ട്, ഒന്‍പത്
ക്ലാസിലുള്ളവര്‍ക്ക് കാറ്റഗറി ബിയിലും പങ്കെടുക്കാം. സെപ്തംബര്‍ 30 ന്
മുമ്പ് സ്‌കൂള്‍ തലത്തില്‍ മത്സരം സംഘടിപ്പിച്ച് തിരഞ്ഞെടുത്ത രണ്ട്
പെയിന്റിംഗുകള്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് അയയ്ക്കണം. സംസ്ഥാന കമ്മിറ്റി
ഓരോ കാറ്റഗറിയിലും 50 പെയിന്റിംഗുകള്‍ വീതം തെരഞ്ഞെടുക്കുന്നതും
തെരഞ്ഞെടുക്കപ്പെടുന്നവരെ നവംബര്‍ 15-ന് സംസ്ഥാനതല മത്സരത്തിലേക്ക്
ക്ഷണിക്കുന്നതുമാണ്. സംസ്ഥാനതലത്തില്‍ നാല് സമ്മാനങ്ങള്‍ നല്‍കും. ഒന്നാം
സ്ഥാനം ഓരോ കാറ്റഗറിയിലും 20000 രൂപയാണ്. സംസ്ഥാനത്ത് ഒന്നും രണ്ടും
മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഡിസംബര്‍ 12 ന് ദേശീയ തലത്തില്‍
മത്സരിക്കാന്‍ ഡല്‍ഹിയിലേക്ക് ക്ഷണം ലഭിക്കും. ഡിസംബര്‍ 14-ന് ദേശീയ
മത്സഫലം പ്രഖ്യാപിക്കും. ഒന്നാം സ്ഥാനം ഓരോ വിഭാഗത്തിലും ഒരു ലക്ഷം
രൂപയാണ്. ഇതിനു പുറമേ നിരവധി സമ്മാനങ്ങളുമുണ്ട്. കൂടുതല്‍
വിവരങ്ങള്‍ക്ക്www.energymanagertraining.comസന്ദര്‍ശിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment