"ഒരു വിദ്യാലയം തുറക്കുമ്പോള്‍ നൂറ് കാരാഗൃഹങ്ങള്‍ അടയ്ക്കപ്പെടുന്നു."
-വിക്ടര്‍ ഹ്യൂഗോ
"മനുഷ്യനിലുള്ള സമ്പൂര്‍ണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം."
-സ്വാമി വിവേകാനന്ദന്മുകളില് കൊടുത്ത വാക്യങ്ങള്‍ ഹൃദയത്തിലേറ്റിയഒരു പറ്റം നാട്ടുകാരുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമായി
1925 ല്‍ ബേക്കലില്‍ ഒരു വിദ്യാലയം സ്ഥാപിതമായി.ഓലയും പുല്ലും മേഞ്ഞ ഒരു ഷെഡ്ഡിലാണ് വിദ്യാലയ ത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.അക്ഷരസ്നേഹികളുടെ ശ്രമഫലമായി അതൊരു അപ്പര്‍പ്രൈമറിസ്ക്കൂളായി
മാറി.
കാസറഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെ പരിഗണിച്ച് വിശാലഹൃ
ദയനായ ഡോ.പി.ഗോപാലറാവു,പൊതുപ്രവര്‍ത്തകനായ ശ്രീ.രാമന്‍ മാസ്റ്റര്‍,അന്നത്തെ പഞ്ചായത്ത് പ്രസി
ഡണ്ട് ശ്രീ.മുഹമ്മദ് ഷാ മൊഗ്രാല്‍,ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്പെക്ടര്‍ ധൂമപ്പ,കടവന്‍ കണ്ണന്‍, സി.കെ. അച്യുതന്‍ എന്നിവരുടെ കൂട്ടായ നേതൃത്വത്തില്‍ നാട്ടുകാരുടെ ഭഗീരതപ്രയത്നത്തിന്റെ ഫലമായി 1953 ല്‍
ഇതൊരു ഹൈസ്ക്കൂളായി മാറി.പരേതനായ ഡോ.പി.ഗോപാലറാവു സംഭാവനയായി നല്‍കിയ 3 ഏക്കര്‍
8സെന്റ് സ്ഥലത്താണ് സ്ക്കൂള്‍ കെട്ടിടം പണിതത്.
WELL DONE GFHSS BEKAL
ReplyDeleteThank u sir.Expecting ur valuable suggestion
Delete