school activity calander

x

Sunday 31 August 2014

ತ್ರಿಕೋನಮಿತಿ-ಜಿಯೋಜಿಬ್ರ ಫೈಲ್ ಗಳು

ಪಾಠ ಪುಸ್ತಕದ ಸೈಡ್ ಬೋಕ್ಸ್ ಚಟುವಟಿಕೆಗಳು ತರಗತಿ ಚಟುವಟಿಕೆಯ ಭಾಗವಾಗಿನಡೆಯಬೇಕು.ಹಾಗಾದರೆ ಮಾತ್ರ ಪಾಠಕ್ಕೆ ಸಂಬಂದಿಸಿದ ಯಾವುದೇ ಪ್ರಾಯೋಗಿಕ ಸಮಸ್ಯೆಗಳನ್ನು ಬಗೆಹರಿಸಲು ಮಕ್ಕಳಿಗೆ ಸಾಧ್ಯವಾಗುವುದು.ಈನಿಟ್ಟಿನಲ್ಲಿ ಈ ಜಿಯೋಜಿಬ್ರ ಫೈಲುಗಳು ಸಹಾಯಕವಾಗ ಬಹುದೆಂಬ ಭರವಸೆ ನಮಗಿದೆ,-ಎಸ್ ಆರ್ ಜಿ ., ಜಿ ಎಫ್ ಎಚ್ ಎಸ್ ಬೇಕಲ
Please click here

Saturday 30 August 2014

പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു.


അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിക്ടേഴ്‌സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തും. വെബ്കാസ്റ്റിംഗിലൂടെ 9500 സ്‌കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വി. സംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍, റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്‌കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈദ്യുതിലഭ്യമല്ലാത്ത സ്‌കൂളുകളില്‍ റേഡിയോ വഴി പരിപാടി കേള്‍പ്പിക്കുന്നതിലൂടെ നൂറുശതമാനം വിദ്യാര്‍ത്ഥികളിലും ഈ പരിപാടി എത്തിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ എസ്.എസ്.. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ..പി.മോഹന്‍ദാസ്, ഐടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, എഡ്യൂസാറ്റ്-വിക്ടേഴ്‌സ് ചാനല്‍ ഹെഡ് വി.സലിന്‍, എസ്.എസ്..ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) ജോണ്‍സ് വി.ജോണ്‍, ഡി.പി.. ഓഫീസ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ ആര്‍.എസ്.ഷിബു, ഐടി@സ്‌കൂള്‍ കണ്‍സള്‍ട്ടന്റ് (.ടി) കെ.സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2:30 മുതല്‍ 4:45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിക്ടേഴ്‌സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തും. വെബ്കാസ്റ്റിംഗിലൂടെ 9500 സ്‌കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വി. സംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍, റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്‌കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈദ്യുതിലഭ്യമല്ലാത്ത സ്‌കൂളുകളില്‍ റേഡിയോ വഴി പരിപാടി കേള്‍പ്പിക്കുന്നതിലൂടെ നൂറുശതമാനം വിദ്യാര്‍ത്ഥികളിലും ഈ പരിപാടി എത്തിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ എസ്.എസ്.. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ..പി.മോഹന്‍ദാസ്, ഐടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, എഡ്യൂസാറ്റ്-വിക്ടേഴ്‌സ് ചാനല്‍ ഹെഡ് വി.സലിന്‍, എസ്.എസ്..ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) ജോണ്‍സ് വി.ജോണ്‍, ഡി.പി.. ഓഫീസ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ ആര്‍.എസ്.ഷിബു, ഐടി@സ്‌കൂള്‍ കണ്‍സള്‍ട്ടന്റ് (.ടി) കെ.സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

സംഘടന ഭാരവാഹികളാകാന്‍ -സര്‍വീസ് ചട്ടം


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നം. 27/2014/പി.&എ.ആര്‍.ഡി. തീയതി 2014 ആഗസ്റ്റ് ഏഴ്) ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ, ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതും ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തല്‍സ്ഥാനം രാജിവയ്‌ക്കേണ്ടതുമാണ്. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.






Friday 29 August 2014

Eligibility test for 1 to 8 students in school

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അംഗീകാരമുളള സ്‌കൂളുകളില്‍ ചേര്‍ന്ന് പഠനം തുടരുന്നതിന് യോഗ്യതാപരീക്ഷ നടത്താന്‍ അനുവാദം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഉടന്‍ പിന്‍വലിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. യോഗ്യതാപരീക്ഷ നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസാവകാശ നിയമത്തിലെ 13-ാം വകുപ്പിന് വിരുദ്ധമാണെന്നു കമ്മീഷന്‍ കണ്ടെത്തി. സംസ്ഥാനത്തെ ഒരു സ്‌കൂളിലും ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലേയ്ക്കുളള കുട്ടികളുടെ പ്രവേശനത്തിന് ഒരാള്‍ക്കുമേല്‍ മറ്റൊരാളെ തിരഞ്ഞെടുക്കുന്നതിനായി യാതൊരു പരീക്ഷയും നടത്താന്‍ പാടില്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്റ്ററും ഉത്തരവ് പുറപ്പെടുവിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യ പ്പെട്ടിട്ടുണ്ട്.


Thursday 28 August 2014

Kerala State teachers award winner- Kasaragod

Hearty Congratulations

State Teachers Award

സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകളും 2013-14 ലെ മികച്ച പി.ടി.എ അവാര്‍ഡുകളും ആഗസ്റ്റ് 28 ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പി.ആര്‍.ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രഖ്യാപിക്കും.

Tuesday 26 August 2014

അഡ്‌ഹോക്ക് ബോണസും സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും

സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡസ് സ്‌കൂള്‍ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും അഡ്‌ഹോക്ക് ബോണസും സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ച് ഉത്തരവായി. പ്രതിമാസം 18,150 രൂപയില്‍ കവിയാത്ത ശമ്പളം വാങ്ങുന്നവര്‍ക്ക് ബോണസിന് അര്‍ഹത ഉണ്ടായിരിക്കും. 3,500 രൂപയായിരിക്കും ബോണസായി നല്‍കുന്നത്. ബോണസിനര്‍ഹതയില്ലാത്തവര്‍ക്ക് 2200 രൂപ സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സായി നല്‍കും.

Monday 25 August 2014

വിവരം കൈമാറണം.

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയെ സംബന്ധിച്ച് (കുടിവെള്ളം, യൂറിനല്‍, ടോയ്‌ലറ്റ്) സ്‌കൂള്‍ അധികാരികള്‍ വിവരം തയ്യാറാക്കി ആഗസ്റ്റ് 27-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ-മാര്‍ക്ക് കൈമാറണം. എ.ഇ.ഒ/ഡി.ഇ.ഒ.-മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് ആഗസ്റ്റ് 28-നുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കണം. അത് ആഗസ്റ്റ് 29 ന് മൂന്ന് മണിക്കുമുമ്പായി ഉപഡയറക്ടര്‍മാര്‍ ഇ-മെയില്‍ മുഖാന്തിരം ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.Details in downloads

Tuesday 19 August 2014

പ്രവേശന നടപടികള്‍ നിര്‍ത്തിവച്ചു

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ 2014 ജൂലൈ 31 ലെ സ.ഉ.(കൈ). നം. 143/2014/പൊവി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുതുതായി അനുവദിച്ച ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേയും നിലവിലുളള ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ അനുവദിച്ച അധിക ബാച്ചുകളിലേയും പ്രവേശന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് പ്രവേശന ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
See the details in downloads

Subdistrict winners Kho kho girls and boys

                             Sub District Kho kho Boys winner
                                   Sub District Kho kho Girls winner
                         

Monday 18 August 2014

കര്‍ഷകദിനം ആചരിച്ചു




രവീന്ദ്രന്‍ മാഷ് അക്ഷരവിരലുകളാല്‍ മണ്ണില്‍ വിത്ത് പാകി



 കര്‍ഷകദിനത്തില്‍ കര്‍ഷകനും മുതിര്‍ന്ന അധ്യാപകനുമായ ശ്രീ.എ.രവീന്ദ്ര
പച്ചക്കറി വിത്ത് പാകി ബേക്കല്‍ സ്ക്കൂളിലെ പച്ചക്കറിത്തോട്ടനിര്‍മ്മാണത്തിന് 
തുടക്കം കുറിച്ചു.പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍,അധ്യാപകരായ കെ.വി.കൃഷ്ണന്‍,
 ആശ.എം,അനിത.എം,നിഷ.പി,ലളിത,പ്രമോദ്.വി.വി,പരിസ്ഥിതി ക്ലബ്ബ് 
കണ്‍വീനര്‍ കെ.സതീഷ് കുമാര്‍,എന്നിവര്‍ നേതൃത്വം നല്‍കി.വിഭവ സമൃദ്ധമായ
 ഉച്ചക്കഞ്ഞിക്കുവേണ്ടിയാണ് പച്ചക്കറികള്‍ ഉപയോഗിക്കുക.

Thursday 14 August 2014

Thursday 7 August 2014

Onam Exam revision-Xstd-Maths Kannada


ಈ ಸಾಮಗ್ರಿಯು ಓಣಂ ಪರೀಕ್ಷೆಗೆ ತಯಾರಿ ನಡೆಸಲು ಸಹಾಯಕವಾಗುವುದು. ಈಗಾಗಲೆ ಮಕ್ಕಳು ಗಳಿಸಿದ ಆಶಯಗಳನ್ನು ಹೊಸ ಸಂದರ್ಭದಲ್ಲಿ ಬಳಸಲು ಮತ್ತು ಅದನ್ನು ಮನನ ಮಾಡಲು ಸಹಾಯಕವಾಗುವುದು.ಇದನ್ನು ಶಾಲಾ ಸಂಪನ್ಮೂಲ ಸಂಘ ಜಿಎಫ್ ಎಚ್ ಎಸ್ ಬೇಕಲದ ನೇತೃತ್ವದಲ್ಲಿ ತಯಾರಿಸಲಾಗಿದೆ.
Please click here 1
Please click here 2

Tuesday 5 August 2014

സാക്ഷരം 2014
പ്രത്യേക എസ്.ആര്‍.ജി.യോഗം

                           സാക്ഷരം തീവ്രയത്ന പരിപാടിയുടെ ഭാഗമായുള്ള പ്രത്യേക എസ്.ആര്‍.ജി.യോഗം  5/8/2014ന്  ചൊവ്വാഴ്ച  ഉച്ചയ്ക്ക് 1.30ന്  ചേര്‍ന്നു. എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ വി.ശങ്കരന്‍ നമ്പൂതിരി 
സ്വാഗതം പറഞ്ഞു.ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.ജയപ്രകാശ്   സാക്ഷരം 2014 പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.പദ്ധതി നടത്തിപ്പിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.പി.ശങ്കരന്‍ നമ്പൂതിരി,മുഹമ്മദ് സാലി. എം.കെ,  എ.രവീന്ദ്ര, കെ.ജി.പ്രസന്നകുമാരി, രാമകൃഷ്ണ. എന്‍. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Sakshara programme for UP students is inaugurated by Ward member,presided over by PTA president, action plan is prepared by SRG convenor and presented by Mohammed sali
 
Blogger Templates