സംസ്ഥാന
ബാലാവകാശസംരക്ഷണ കമ്മീഷനില്‍ രണ്ട് സീനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെ
തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം പ്രതിമാസം
30,000രൂപ. സീനിയര്‍ കണ്‍സള്‍ട്ടന്റ് (വിദ്യാഭ്യാസാവകാശസെല്‍): ആര്‍ട്‌സ്,
സയന്‍സ്, കൊമേഴ്‌സ് എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദവും ബി.എഡ്
അല്ലെങ്കില്‍ അധ്യാപനത്തിലെ ഉയര്‍ന്ന ബിരുദവും പൊതുവിദ്യാഭ്യാസവകുപ്പില്‍
ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ കുറയാത്ത തസ്തികയില്‍ ഉള്‍പ്പെടെ 10
വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശില്‍പശാലകള്‍, സെമിനാറുകള്‍
എന്നിവ നടത്തുന്നതിലും മലയാളത്തിലും ഇംഗ്ലീഷിലും റിപ്പോര്‍ട്ട്,
കുറിപ്പുകള്‍, ലേഖനങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിലുമുളള മുന്‍പരിചയവും
അഭിരുചിയും അഭിലഷണീയം. സീനിയര്‍ കണ്‍സള്‍ട്ടന്റ് (കുട്ടികള്‍ക്കെതിരായ
ലൈംഗികാതിക്രമങ്ങള്‍ തടയുന്നത് നിരീക്ഷിക്കുന്നതിനുളള സെല്‍): മനഃശാസ്ത്രം,
സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, നിയമം എന്നിവയിലൊന്നില്‍
ബിരുദാനന്തരബിരുദവും ലക്ചറര്‍ തസ്തികയില്‍ കുറയാത്ത 10 വര്‍ഷത്തെ
അധ്യാപന/ഗവേഷണപരിചയവും ഉണ്ടായിരിക്കണം. മലയാളവും ഇംഗ്ലീഷും അനായാസം
കൈകാര്യം ചെയ്യാന്‍ കഴിയണം. ഗവേഷണബിരുദം, കൗണ്‍സലിങിലുളള പരിചയം എന്നിവയും
ലേഖനങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിനുളള അഭിരുചി, മുന്‍പരിചയം
എന്നിവയും അഭിലഷണീയം. ബയോഡേറ്റ, യോഗ്യതയും പരിചയവും തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍
25നുമുന്‍പായി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍, വാന്റോസ്
ജംഗ്ഷന്‍, തിരുവനന്തപുരം - 34 എന്ന വിലാസത്തില്‍ ലഭിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment