ഉച്ചഭക്ഷണ
പദ്ധതിയിലുള്‍പ്പെട്ട എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2014
ഓണത്തോടനുബന്ധിച്ച് അഞ്ച് കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന്
ആഗസ്റ്റ് 21 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
മാവേലിസ്റ്റോറുകളില്‍ സ്‌പെഷ്യല്‍ അരി വിതരണത്തിനാവശ്യമായ സ്റ്റോക്ക്
എത്തിക്കുവാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ഇന്റന്റ് പാസാക്കി
നല്‍കാന്‍ എ.ഇ.ഒ. മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ യു.ഐ.ഡി./ ഇ.ഐ.ഡി.,
രക്ഷിതാവിന്റെ തെരഞ്ഞെടുപ്പ് ഐ.ഡി. കാര്‍ഡ്/ റേഷന്‍ കാര്‍ഡ് എന്നിവയുടെ
അടിസ്ഥാനത്തില്‍ ഈ മാസം അഞ്ചിനു മുന്‍പ് അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും
അഞ്ച് കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് നടപടികള്‍
സ്വീകരിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment