school activity calander

x

Saturday 30 August 2014

സംഘടന ഭാരവാഹികളാകാന്‍ -സര്‍വീസ് ചട്ടം


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നം. 27/2014/പി.&എ.ആര്‍.ഡി. തീയതി 2014 ആഗസ്റ്റ് ഏഴ്) ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ, ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതും ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തല്‍സ്ഥാനം രാജിവയ്‌ക്കേണ്ടതുമാണ്. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.






No comments:

Post a Comment

 
Blogger Templates