school activity calander

x

Friday 19 August 2016

തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷകമ്മിറ്റി(യു.എ.ഇ.)യുടെ ആദരം...
എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷകമ്മിറ്റി(യു.എ.ഇ.)വര്‍ഷംതോറും നല്‍കിവരുന്ന സ്ക്കോളര്‍ഷിപ്പ് ഈ വര്‍ഷവും സമ്മാനിച്ചു.
തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷകമ്മിറ്റി പ്രസിഡണ്ട് ശ്രീ.കെ.ശിവരാമന്‍ വിജയികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് തുകയും മൊമന്റോയും വിതരണം ചെയ്തു.യു.എ.ഇ.കമ്മിറ്റി പ്രതിനിധി ശ്രീ.നാരായണന്‍ മാസ്റ്റര്‍ ആശംസകള്‍
നേര്‍ന്നു.പി.ടി.എ.പ്രസി‍ഡണ്ട് ശ്രീ.എ.കുഞ്ഞിരാമന്‍,ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ്,പ്രിന്‍സിപ്പാള്‍ ഇന്‍
ചാര്‍ജ്ജ് ശ്രീ.സുഗതന്‍,ശ്രീ.സി.കെ.വേണു എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രതാപന്‍.എം.
നന്ദി രേഖപ്പെടുത്തി.


No comments:

Post a Comment

 
Blogger Templates