റിയോ ഒളിമ്പിക്സ് വിളംബരവുമായി ബേക്കല്‍ സ്ക്കൂളില്‍ കൂട്ടയോട്ടം...
ബ്രസീലിലെ റിയോയില്‍ നടക്കുന്ന 31-മത് ഒളിമ്പിക്സിന്റെ വിളംബരജാഥ കൂട്ടയോട്ടമായി ബേക്കല്‍ സ്ക്കൂളില്നടത്തി. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.പി.ലക്ഷ്മി ഫ്ലാഗ് ഓഫ് ചെയ്തു.സ്ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച
കൂട്ടയോട്ടം തൃക്കണ്ണാട് ക്ഷേത്രപരിസരത്ത് സമാപിച്ചു.നൂറുകണക്കിന് കുട്ടികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കായികാധ്യാപകന്‍ ശ്രീ.സതീശന്‍.ടി,കെ.വി.ഹരീന്ദ്രന്‍, സി.കെ.വേണു,ഗോപിനാഥന്‍.എം,ശ്രീകുമാര്‍.വി,
പി.വി.മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment