school activity calander

x

Monday, 22 August 2016

കെ.പി.എസ്.ടി.എ.ബേക്കല്‍ ഉപജില്ലാതല മെഗാക്വിസ്സ് മത്സരത്തില്‍ യു.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗോപികാ അശോകന് ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ് സമ്മാനം വിതരണം ചെയ്യുന്നു.


ധര്‍മ്മസ്ഥല ഗ്രാമോദ്ധാരണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലിംഗ് ക്ലാസ്സ്...

ധര്‍മ്മസ്ഥല ഗ്രമോദ്ധാരണ ട്രസ്റ്റ് ക്സറഗോഡ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കന്നഡ മീഡിയം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.  കാസറഗോഡ് ഗവ.കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍.ശ്രീ.ശ്രീനാഥ് 
വിഷയം അവതരിപ്പിച്ചു.വിദ്യാര്‍ത്ഥികളെ ലഹരി,മദ്യം,മയക്കുമരുന്ന് എന്നിവയില്‍ നിന്ന് വിമുക്തമാക്കുന്നതി നുള്ള ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യം.ഹെഡ് മാസ്റ്റര്‍ .ശ്രീ.കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു.പി.ടി. എ. പ്രസിഡണ്ട് ശ്രീ.എ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി.എം.അനിത,സി.കെ.വേണു,ഉഷാകുമാരി.
ബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.






 

Friday, 19 August 2016

തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷകമ്മിറ്റി(യു.എ.ഇ.)യുടെ ആദരം...
എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷകമ്മിറ്റി(യു.എ.ഇ.)വര്‍ഷംതോറും നല്‍കിവരുന്ന സ്ക്കോളര്‍ഷിപ്പ് ഈ വര്‍ഷവും സമ്മാനിച്ചു.
തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷകമ്മിറ്റി പ്രസിഡണ്ട് ശ്രീ.കെ.ശിവരാമന്‍ വിജയികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് തുകയും മൊമന്റോയും വിതരണം ചെയ്തു.യു.എ.ഇ.കമ്മിറ്റി പ്രതിനിധി ശ്രീ.നാരായണന്‍ മാസ്റ്റര്‍ ആശംസകള്‍
നേര്‍ന്നു.പി.ടി.എ.പ്രസി‍ഡണ്ട് ശ്രീ.എ.കുഞ്ഞിരാമന്‍,ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ്,പ്രിന്‍സിപ്പാള്‍ ഇന്‍
ചാര്‍ജ്ജ് ശ്രീ.സുഗതന്‍,ശ്രീ.സി.കെ.വേണു എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രതാപന്‍.എം.
നന്ദി രേഖപ്പെടുത്തി.


Tuesday, 16 August 2016

സജീവമായ കായികരംഗം....






രാമായണം ക്വിസ് മത്സരവിജയികള്‍
ഹൈസ്ക്കൂള്‍ വിഭാഗം


യു.പി.വിഭാഗം


Monday, 15 August 2016

ക്വിസ് മത്സരവേദികളിലൂടെ..













സജീവമായ വായനാക്കൂട്ടവും സ്ക്കൂള്‍ ലൈബ്രറിയും...





Tuesday, 9 August 2016

യുദ്ധഭീകരതയുടെ നേര്‍ക്കാഴ്ചയായി നാഗസാക്കിദിനം...

Friday, 5 August 2016

റിയോ ഒളിമ്പിക്സ് വിളംബരവുമായി ബേക്കല്‍ സ്ക്കൂളില്‍ കൂട്ടയോട്ടം...

ബ്രസീലിലെ റിയോയില്‍ നടക്കുന്ന 31-മത് ഒളിമ്പിക്സിന്റെ വിളംബരജാഥ കൂട്ടയോട്ടമായി ബേക്കല്‍ സ്ക്കൂളില്‍
നടത്തി. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.പി.ലക്ഷ്മി ഫ്ലാഗ് ഓഫ് ചെയ്തു.സ്ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച 
കൂട്ടയോട്ടം തൃക്കണ്ണാട്  ക്ഷേത്രപരിസരത്ത് സമാപിച്ചു.നൂറുകണക്കിന് കുട്ടികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കായികാധ്യാപകന്‍ ശ്രീ.സതീശന്‍.ടി,കെ.വി.ഹരീന്ദ്രന്‍, സി.കെ.വേണു,ഗോപിനാഥന്‍.എം,ശ്രീകുമാര്‍.വി,
പി.വി.മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 
Blogger Templates