school activity calander

x

Saturday 20 June 2015

 





ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വായനാവാരാചരണത്തിന് തുടക്കമായി.തുളുനാട് മാസികയുടെ പത്രാധിപര്‍ ശ്രീ.കുമാരന്‍ നാലാപ്പാടം ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ ലൈബ്രറി പുസ്തകങ്ങളുമേന്തിയാണ് അസംബ്ലിയില്‍ പങ്കെടുത്തത്.ശ്രീമതി.സുഗതകുമാരിയുടെ കാവുതീണ്ടല്ലേ എന്ന കൃതിയില്‍ നിന്നും പ്രസക്തമായ ഭാഗം മിഥുഷ വായിച്ചവതരിപ്പിച്ചു.കുട്ടികള്‍ വായനാദിനപ്രതിജ്ഞ ചൊല്ലി.ജന്മദിന സമ്മാനമായി സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം നല്‍കി ഏഴാംതരത്തില്‍ പഠിക്കുന്ന അനുഷിത.പി.വി. കുട്ടികള്‍ക്ക് മാതൃകയായി.ശ്രീ. നാലാപ്പാടം കുമാരന്‍ 50 പുസ്തകങ്ങള്‍ സ്ക്കൂള്‍ ലൈബ്രറിയിലേക്ക് വാഗ്ദാനം ചെയ്തു. കുട്ടികളില്‍ വായന പരിപോഷിപ്പിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിദ്യാരംഗം കലാസാഹിത്യവേദി ആസൂത്രണം ചെയ്തിട്ടുള്ളത്.പുസ്തകക്വിസ്,ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കല്‍,ലൈബ്രറി പുസ്തകപ്രദര്‍ശനം,കവിതയരങ്ങ്,അമ്മവായന തുടങ്ങിയ പരിപാടികള്‍ ഇതില്‍പെടും.സീനിയര്‍ അസിസ്റ്റന്റ് പി.ലക്ഷ്മി,വിദ്യാരംഗം കോഡിനേറ്റര്‍ പ്രതാപന്‍.എം,പി.ടി.എ.പ്രസിഡണ്ട്.എ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

1 comment:

  1. വളരെ നല്ല പരിപാടി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete

 
Blogger Templates