school activity calander

x

Monday, 1 June 2015

സ്ക്കൂള്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമാക്കി ബേക്കല്‍ സ്ക്കൂള്‍


ഈ വര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം നാടിന്റെ തന്നെ ഉത്സവമാക്കി മാറ്റുകയായിരുന്നു ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ പി.ടി..കമ്മിറ്റി.അഞ്ചാം തരത്തില്‍ പുതുതായി പ്രവേശിച്ച കുട്ടി
കള്‍ക്ക് ബാഗും കുടയും നോട്ടുപുസ്തകങ്ങളും സൗജന്യമായി നല്‍കി.സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും പ്രമുഖ വ്യവ സായിയുമായ മംഗലാപുരം കരുണാകരന്‍ ബാഗും കുടയും സ്പോണ്‍സര്‍ ചെയ്തപ്പോള്‍ യുവശക്തി തൃക്കണ്ണാട് പുസ്തകങ്ങള്‍ നല്‍കി.പത്താം ക്ലാസ്സില്‍ നിന്ന് പാസ്സായ മുഴുവന്‍ കുട്ടികള്‍ക്കും മൊമന്റോ നല്‍കി നൂറു ശതമാ നം വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷം "രമേശ്‍‍,അസീസ് അക്കര" ഗ്രൂപ്പ് പങ്കുവെച്ചു. എല്ലാ വിഷയങ്ങള്‍ക്കും
എ പ്ലസ് നേടിയ 11 കുട്ടികള്‍ക്ക് 2500 രൂപയുടെ ക്യാഷ് അവാര്‍ഡും 9 വിഷയങ്ങള്‍ക്കും 8വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് 500 രൂപയുടെ ലൈബ്രറി പുസ്തകങ്ങളും രമേശ്, അസീസ് അക്കര ഗ്രൂപ്പ് നല്‍കി.സ്ക്കൂളി ലെ മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരം നല്‍കി പീപ്പിള്‍സ് മലാംകുന്ന് പ്രവേശനോത്സവച്ചടങ്ങിന് രസം പകര്‍ന്നു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.പാദൂര്‍കുഞ്ഞാമുഹാജി ഉപഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പ്രവേ ശനോത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.വി.പ്രഭാകരന്‍, എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.കെ.വി.
ബാലകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ശങ്കരന്‍ നമ്പൂതിരി, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി.പി.ലക്ഷ്മി, മദര്‍
പി.ടി..പ്രസി‍ണ്ട് ശ്രീമതി.വിജയശ്രീ,ഹയര്‍സെക്കന്ററി ഇന്‍ ചാര്‍ജ് ശ്രീ.സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി..പ്രസി‍ണ്ട് ശ്രീ..കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്ര
കാശ് സ്വാഗതവും ശ്രീ.സി.കെ.വേണു നന്ദിയും പറഞ്ഞു.

 




1 comment:

  1. സ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ഈ സജീവത നിലനിര്‍ത്തുമല്ലോ.

    ReplyDelete

 
Blogger Templates