school activity calander

x

Thursday 15 June 2017

സ്ക്കൂള്‍ പ്രവേശനോത്സവം

2017-18 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പി.ടി.എ. ഭാരവാഹികള്‍,അധ്യാപകര്‍,രക്ഷിതാക്കള്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.പ്രവേശനോത്സവഗാനം 
കുട്ടികള്‍ ആലപിച്ചു.വാര്‍ഡ് മോമ്പര്‍ ശ്രീമതി.ശ്യാമള.കെ.ഉദ്ഘാടനം 
ചെയ്തു.പി.ടി.എ.പ്രസിഡണ്ട്.ശ്രീ.എ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റര്‍ .ശ്രീ.കെ.ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രതാപന്‍.എം നന്ദിയും പറഞ്ഞു.മദര്‍ പി.ടി.എ.പ്രസിഡണ്ട്
ശ്രീമതി.രോഹിണി.ടി. ആശംസകള്‍ അര്‍പ്പിച്ചു.അഞ്ചാം തരത്തില്‍ 
പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകരുടെ
വക ബാഗും കുടയും നല്‍കി.എട്ടാം ക്ലാസ്സില്‍ എത്തിയ കുട്ടികള്‍ക്ക് ഒരു 
സെറ്റ് നോട്ടുപുസ്തകവും അധ്യാപകരുടെ വകയായി വിതരണം ചെയ്തു.
കുട്ടികളുടെ കലാപരിപാടികള്‍ക്കുശേഷം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.




No comments:

Post a Comment

 
Blogger Templates