ഗണിതപഠനത്തിന്റെ
അടിസ്ഥാനധാരണകളില്‍
രക്ഷിതാക്കള്‍ക്ക് അവബോധം
ഉണ്ടാക്കുന്ന തിനും ഗണിതപഠന
പ്രക്രിയയെക്കുറിച്ച്
രക്ഷിതാക്കള്‍ക്ക്
ധാരണയുണ്ടാക്കുന്നതിനും
ഗണിതത്തില്‍
കുട്ടികള്‍
നേരിടുന്ന പ്രയാസങ്ങള്‍,സ്ഥിരമായി
വരുത്തുന്ന തെറ്റുകള്‍ എന്നിവ
ബോധ്യപ്പെടുത്തുന്നതി നും,
ഗണിതപഠനത്തില്‍
കുട്ടികളെ സഹായിക്കുന്നതിനാവശ്യമായ
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
ലഭ്യമാക്കുന്ന
തിനും
ബേക്കല്‍ ഗവ.ഫിഷറീസ്
ഹയര്‍സെക്കന്ററി സ്ക്കൂളില്‍
സഹായഹസ്തം എന്ന പേരില്‍
രക്ഷിതാ ക്കള്‍ക്കായി
ഗണിതശാക്തീകരണപരിപാടി
സംഘടിപ്പിച്ചു.
ഹെഡ്
മാസ്റ്റര്‍ കെ.ജയപ്രകാശ്
ഉദ്ഘാടനം ചെയ്തു.
പി.ശങ്കരന്‍
നമ്പൂതിരി ക്ലാസ്സെടുത്തു.
അഞ്ചാം
തരം മുതല്‍ ഏഴാം തരം വരെയുള്ള
മുഴുവന്‍ കുട്ടികളുടെയും
രക്ഷിതാക്കള്‍ പരിപാടിയില്‍
പങ്കെടുത്തു.രക്ഷിതാക്കളില്‍
വേറിട്ട അനുഭവമായി ക്ലാസ്സ്
മാറി.
No comments:
Post a Comment