സ്ക്കൂളിന്റെ
പേര് :ബേക്കല്‍
ഗവ.ഫിഷറീസ്
ഹയര്‍സെക്കന്ററി സ്ക്കൂള്‍
ഉപജില്ല
:ബേക്കല്‍
ആമുഖം
2004 ല്‍
സുവര്‍ണ്ണജൂബിലി ആഘോഷിച്ച
വിദ്യാലയമാണ് ബേക്കല്‍
ഗവ.ഫിഷറീസ്ഹയര്‍
സെക്കന്ററി സ്ക്കൂള്‍.പ്രൈമറി
വിഭാഗത്തില്‍ 127ഉം
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍
272ഉം
കൂടി ആകെ 399
വിദ്യാര്‍ത്ഥികള്‍
ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
തീരദേശത്തെ
മത്സ്യത്തൊഴിലാളികളുടെയും
പാവപ്പെട്ട
മറ്റു തൊഴിലാളികളുടെയും
മക്കളാണ് ഇവരില്‍ ഭൂരിഭാഗവും.
ഭൗതിക
സാഹചര്യങ്ങള്‍ വള രെ കുറഞ്ഞ
ഒരു ഗൃഹാന്തരീക്ഷമാണ്
ഇവരുടേത്.സാമൂഹികമായും
സാംസ്കാരികമായും വിദ്യാഭ്യാസപ
രമായും ഏറെ പരിഗണന
അര്‍ഹിക്കുന്നവരാണിവര്‍.
അതുകൊണ്ടുതന്നെ
മെച്ചപ്പെട്ടതും ഗുണനിലവാര
മുള്ളതുമായ ഒരു വിദ്യാലയാന്തരീക്ഷവും
പഠനസാഹചര്യങ്ങളും
സൃഷ്ടിച്ചുനല്‍കേണ്ടത് ഈ
വി ദ്യാലയ ത്തിന്റെ പ്രഥമവും
പ്രധാനവുമായ ഉത്തരവാദിത്തമാകുന്നു.അത്
നിര്‍വ്വഹിക്കുന്നതിന്
ഇവിടത്തെ പി.ടി.എ.കമ്മിറ്റിയും
വിദ്യാലയവികസനസമിതിയും മദര്‍
പി.ടി.എ.യും
അധ്യാപകരും രക്ഷിതാക്ക ളും
വിദ്യാര്‍ത്ഥികളും
സന്നദ്ധസംഘടനാപ്രവര്‍ത്തകരും
കൂട്ടായി പരിശ്രമിക്കുന്നുണ്ട്.അതിന്റെ
പ്രത്യ ക്ഷ ഉദാഹരണമാണ്
കഴിഞ്ഞവര്‍ഷത്തെ
എസ്.എസ്.എല്‍.സി.പരീക്ഷയില്‍
കൈവരിച്ച നൂറുമേനി ചരിത്രവിജയം.
ഈ
വിദ്യാലയത്തിന്റെ
വികസനസങ്കല്‍പങ്ങളെയും
പ്രവര്‍ത്തനങ്ങളെയും പിറകോട്ടു
വലിക്കുന്ന ഒട്ടേറെ പരിമിതികള്‍
ഇവിടെ നിലനില്‍ക്കുന്നു.മെച്ചപ്പെട്ട
കുടിവെള്ളത്തിന്റെ ലഭ്യതക്കുറ
വ്,
ഐ.ടി.ലാബിന്റെ
ശോചനീയാവസ്ഥ,
ഉച്ചക്കഞ്ഞിവിതരണത്തിനുള്ള
സംവിധാനത്തിന്റെ അപ
ര്യാപ്തത,
സ്മാര്‍ട്ട്
ക്ലാസ് റൂമിന്റെയും മള്‍ട്ടിമീഡിയാ
റൂമിന്റെയും അഭാവം,
ലൈബ്രറിയിലെ
സൗകര്യക്കു
റവ്,സാമ്പത്തികബുദ്ധിമുട്ടുകള്‍
എന്നിവ അവയില്‍ ചിലതാണ്.ഈ
പരിമിതികളെയൊക്കെത്തന്നെ
സൗകര്യങ്ങളാക്കിമാറ്റുകയാണ്
ഇവിടത്തുകാര്‍.
തല്‍സ്ഥിതി
വിലയിരുത്തലും ലക്ഷ്യം
നിര്‍ണ്ണയിക്കലും
അക്കാദമികമേഖലയില്‍
നേരിടുന്ന പ്രധാനപ്രശ്നം
കുട്ടികളിലെ അക്ഷരജ്ഞാനമില്ലായ്മ
യാണ്.ഒമ്പതാം
ക്ലാസ്സില്‍ പഠിക്കുന്ന
കുട്ടികള്‍ക്കുപോലും
അക്ഷരത്തെറ്റില്ലാതെ മലയാളം
എഴുതാനറി
യാത്തത്
പഠനപ്രവര്‍ത്തനങ്ങളെ ഏറെ
പ്രതികൂലമായി ബാധിക്കുന്നു.പ്രൈമറി
വിഭാഗത്തിലെ കുട്ടിക
ള്‍ക്ക്
സാക്ഷരം പരിപാടിയിലൂടെ
അക്ഷരങ്ങള്‍ പഠിപ്പിച്ചു.
ഈ
പരിപാടിയിലൂടെ കുട്ടികളില്‍
വലിയ മാറ്റം വരുത്താന്‍
കഴിഞ്ഞത് കുട്ടികളിലും ഇതിന്
നേതൃത്വം നല്‍കിയ അധ്യാപകരിലും
സംതൃപ്തിയും
ആത്മവിശ്വാസവും
വളര്‍ത്തി.ഹൈസ്ക്കൂള്‍തലത്തിലും
ഇത്തരം പരിപാടികള്‍ നടത്തണമെന്ന
ചിന്തയും
അതിനനുസൃതമായ
ആസൂത്രണവും നടത്താന്‍
തീരുമാനിച്ചു.
നമ്മുടെ
വിദ്യാലയത്തില്‍ മലയാളം എഴു
താനും
വായിക്കാനുമറിയാത്ത ഒറ്റ
കുട്ടിപോലും ഉണ്ടാവരുതെന്ന്
ഉറച്ച തീരുമാനമെടുത്തു.
അതിന്റെ
ഒ
ന്നാം
ഘട്ടമെന്ന നിലയില്‍ ഒമ്പതാം
ക്ലാസ്സിലെ അക്ഷരമറിയാത്ത
കുട്ടികളെ പ്രീ-ടെസ്റ്റ്
നടത്തി ക ണ്ടെത്താനും അവര്‍ക്ക്
അക്ഷരം പഠിപ്പിക്കല്‍ പ്രധാന
ലക്ഷ്യമായി നിശ്ചയിക്കുകയും
ചെയ്തു.
പ്രവര്‍ത്തനലക്ഷ്യം
- ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തല്‍.
- പ്രയാസമുള്ള മേഖലകള്‍ കണ്ടെത്തി പരിഹാരം കാണല്‍.
- ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനപരിപാടി തയ്യാറാക്കി നടപ്പാക്കല്‍.
- എല്ലാ കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനുമുള്ള ശേഷി കൈവരിക്കല്‍.
പ്രവര്‍ത്തനാസൂത്രണം
പ്രവര്‍ത്തന
സ്വഭാവം
|
കാലം/
സമയം
|
ടാര്‍ജറ്റ്
|
സ്രോതസ്സ്
|
മൂല്യനിര്‍ണ്ണയം
|
|
40 മണിക്കൂര്‍
(ജനുവരി
5 മുതല്‍
മാര്‍ച്ച് 3 വരെ)
|
ഒമ്പതാം
ക്ലാസ്സില്‍ പഠിക്കുന്ന
അക്ഷരജ്ഞാനമില്ലാത്ത
കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക. |
1.പി.ടി.എ. 2.മദര്‍ പി.ടി.എ. 3.തദ്ദേശസ്വയം ഭരണ സ്ഥാപ നങ്ങള്‍ |
1.എഴുത്തുപരീക്ഷ 2.വായനാമത്സരം 3.പതിപ്പ് തയ്യാറാ ക്കല്‍ |
No comments:
Post a Comment