school activity calander

x

Friday, 5 December 2014

'സാക്ഷരം'പ്രഖ്യാപനവും പതിപ്പ് പ്രകാശനവും



സാക്ഷരം 2014 ന്റെ സ്ക്കൂള്‍തല പ്രഖ്യാപനം 4/12/2014ന് വ്യാഴാഴ്ച സ്ക്കൂള്‍ഹാളില്‍ നടന്നു.സര്‍ഗ്ഗോത്സവം രചനാക്യാമ്പില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും വിവിധ
ങ്ങളായ സൃഷ്ടികള്‍ തയ്യാറാക്കുകയും ചെയ്തു.അവതരിപ്പിച്ച സൃഷ്ടികള്‍ സമാഹാരിച്ച് ഒരു പതിപ്പായി 'ഉറവ് 'എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 
സാക്ഷരം പ്രഖ്യാപനവും പതിപ്പിന്റെ പ്രകാശനകര്‍മ്മവും സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ് നിര്‍വ്വഹിച്ചു. SRGകണ്‍
വീനര്‍ ശ്രീ.വി.ശങ്കരന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.
പി.ലക്ഷ്മിടീച്ചര്‍ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ശങ്കരന്‍ നമ്പൂതിരി നന്ദി
പ്രകാശിപ്പിച്ചു.പതിപ്പിലെ സൃഷ്ടികള്‍ അവരവര്‍ തന്നെ വായിച്ചത് കുട്ടികളില്‍ ആത്മവി
ശ്വാസം വളര്‍ത്തി.കുട്ടികളുടെ പ്രകടനം ചടങ്ങില്‍ പങ്കെടുത്തവരെ അത്ഭുതപ്പെടുത്തി. അമ്പത്തൊന്നു ദിവസത്തെ അധ്യാപകരുടെ കഠിനാധ്വാനത്തിന്റെ തിളങ്ങുന്ന സാക്ഷാ
ത്ക്കാരമായി ഇത് മാറി.ഒപ്പം സാക്ഷരം പരിപാടിയുടെ സമ്പൂര്‍ണ്ണവിജയവും.










No comments:

Post a Comment

 
Blogger Templates